കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു വെറ്ററിനറി ഡോക്ടര്‍മാര്‍ മുങ്ങിമരിച്ചു
Sunday, August 2, 2015 1:18 AM IST
മങ്കൊമ്പ്: ഹൌസ്ബോട്ടുയാത്രയ്ക്കിടെ കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു വെറ്ററിനറി ഡോക്ടര്‍ മുങ്ങിമരിച്ചു. കൊല്ലം മേടയില്‍പടീറ്റതില്‍ ബഷീറിന്റെ മകന്‍ ഡോ. ഷിഹാബ്(30), കൊല്ലം കൊറ്റംകര ആലുംമൂട് നന്ദിനിയില്‍ ശശിധരന്‍പിള്ളയുടെ മകന്‍ ഡോ. അരവിന്ദന്‍(31) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെ കൈനകരി മീനപ്പള്ളി കായലിലാണ് അപകടമുണ്ടായത്.

സംഭവത്തെപ്പറ്റി പുളിങ്കുന്ന് പോലീസ് പറയുന്നതിങ്ങനെ: മരിച്ച ഡോ. അരവിന്ദന്‍ അടുത്തയാഴ്ച അമേരിക്കയിലേക്കു പോകുന്നതിന്റെ സന്തോഷം പങ്കിടാന്‍ ഒരേ ബാച്ചില്‍ പഠിച്ചിറങ്ങിയ സുഹൃത്സംഘം ഉല്ലാസയാത്രയ്ക്കായി എത്തിയതായിരുന്നു.


ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്േടാടെ ആലപ്പുഴയില്‍ നിന്നാണു ഹൌസ്ബോട്ട് യാത്ര ആരംഭിച്ചത്. പകലത്തെ യാത്ര അവസാനിപ്പിച്ച് വൈകുന്നേരം വിശ്രമത്തിനായി മീനപ്പള്ളി കായലിന്റെ പടിഞ്ഞാറേചിറയില്‍ വള്ളമടുപ്പിച്ചു.

തുടര്‍ന്ന് സുഹൃത്തുക്കള്‍ ആറുപേരും കുളിക്കാനിറങ്ങി. ഇവരില്‍ രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും ടൂറിസം പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി ഒമ്പതരയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.