വിശ്വേശ തീര്‍ഥസ്വാമിക്കു സ്വീകരണം
വിശ്വേശ തീര്‍ഥസ്വാമിക്കു സ്വീകരണം
Tuesday, August 4, 2015 12:40 AM IST
തിരുവനന്തപുരം: പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥസ്വാമിക്കു തലസ്ഥാനത്തു സ്വീകരണം. ഇന്നലെ വൈകുന്നേരം അഞ്ചിനു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ അദ്ദേഹത്തെ ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഭാരവാഹികളും കേരള ബ്രാഹ്മണസഭ ഭാരവാഹികളും ചേര്‍ന്നു സ്വീകരിച്ചു.

ക്ഷേത്രദര്‍ശനത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി.എസ് ശിവകുമാറും മേയര്‍ കെ. ചന്ദ്രികയും ചേര്‍ന്നു സ്വീകിരിച്ചു. തുടര്‍ന്ന് പുഷ്പാലംകൃതമായ തുറന്ന വാഹനത്തില്‍ സ്വാമി വൈകുണ്ഠം കല്യാണമണ്ഡപത്തിലേക്കു പോയി.


രാവിലെ എട്ടിന് കോട്ടയ്ക്കകത്ത് സീതാരാമ വേദപഠനകേന്ദ്രത്തിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്വാമിയെ സന്ദര്‍ശി ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.