ബിസിഎം കോളജ് ഉന്നതവിദ്യാഭ്യാസരംഗത്തു രാജ്യത്തിനു മാതൃക: ഗവര്‍ണര്‍
ബിസിഎം കോളജ് ഉന്നതവിദ്യാഭ്യാസരംഗത്തു രാജ്യത്തിനു മാതൃക: ഗവര്‍ണര്‍
Wednesday, August 5, 2015 12:38 AM IST
കോട്ടയം: വനിതകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനൊപ്പം ധാര്‍മികമൂല്യങ്ങളും മാനുഷിക ചിന്തയും പകര്‍ന്നു നല്‍കുന്നതില്‍ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു മാതൃകയാണു കോട്ടയം ബിസിഎം കോളജ് എന്നു ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം. അധ്യാപകരും വിദ്യാര്‍ഥികളും സമൂഹവും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിറുത്തുന്നതിലും ബിസിഎം മുന്നിലാണ്. നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ്, യുജിസി ബഹുമതികള്‍ തുടങ്ങിയവയ്ക്ക് അര്‍ഹമായ ഈ കോളജ് മികവിന്റെ വിദ്യാലയമാണ്. കോട്ടയം ബിസിഎം കോളജ് വജ്രജൂബിലി ആഘോഷസമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന ലിംഗനീതി സമത്വമനുസരിച്ച് ഏതുപദവിയും ജോലിയും വഹിക്കുന്നതില്‍ ജനാധിപത്യരാഷ്ട്രമായ ഭാരതത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും അവകാശമുണ്ട്. ത്രിതല പഞ്ചായത്തുകളിലും ജനകീയാസൂത്രണ പ്രക്രിയയിലും ഇക്കാലത്തുണ്ടായ വനിതകളുടെ പങ്കാളിത്തം ഇതിനു തെളിവാണ്.

കുടുംബത്തിലെ പിതൃസ്വത്തില്‍ സ്ത്രീകള്‍ക്കും തുല്യമായ അ വകാശം ഇന്ത്യയില്‍ നിയമം അനുശാസിക്കുന്നു. ചൂഷണം, പീഡനം എന്നിവയില്‍നിന്നു സ്ത്രീക്കു സു രക്ഷ ഉറപ്പാക്കാന്‍ ഒട്ടേറെ നിയ മങ്ങളും നിലവിലുണ്ട്. ഈ നില യില്‍ രാജ്യനിര്‍മിതിയിലും സാമൂഹികവളര്‍ച്ചയിലും സ്ത്രീകളുടെ പങ്കാളിത്തം ഏറെ വലുതാണ്.

സംസ്ഥാന ഗവര്‍ണറായി ചുമതലയേറ്റശേഷം സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നില യില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസമേഖലയുടെയും മികവിനു പ്രത്യേകമായ ശ്രദ്ധ താന്‍ നല്‍കുന്നതായി ജസ്റീസ് സദാശിവം പറഞ്ഞു. തുടക്കത്തില്‍ത്തന്നെ വൈസ് ചാന്‍സലര്‍മാരുടെയും വിദ്യാഭ്യാസരംഗത്തെ പ്രമുഖരുടെയും ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് ഓരോ സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കി. കോഴ്സുകള്‍, പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കുന്ന പരാതികളിലും നിര്‍ദേശങ്ങളിലും ഗൌരവമായ പരിഗണനയും മേല്‍ നടപടികളും സ്വീകരിക്കുന്ന തായി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


വലിയ കാഴ്ചപ്പാടുകളോടെ യാണു കോട്ടയം അതിരൂപതയും മുന്‍കാല പിതാക്കന്‍മാരും ആറു പതിറ്റാണ്ടു മുമ്പു വനിതാ വിദ്യാഭ്യാസം ലക്ഷ്യമാക്കി ബിസിഎം കോളജ് സ്ഥാപിച്ചതെന്ന് കോട്ടയം അതി രൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

തലമുറകളുടെ കഠിനാധ്വാനത്തി ന്റെയും കൂട്ടായ്മയുടെയും സമര്‍പ്പിതസേവനത്തിന്റെയും ഫലമാണ് ബിസിഎം കോളജ് സ്വന്തമാക്കിയ മികവിന്റെ അംഗീകാരങ്ങള്‍. സമുദായത്തിന്റെ മാത്രമല്ല സമൂ ഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അധസ്ഥിതരുടെയും ദരിദ്രരുടെയും ഉന്നമനംകൂടി ലക്ഷ്യമാക്കിയാണ് ബിസിഎം കോളജ് സ്ഥാപിച്ചത്. സാമൂഹിക പ്രതിബദ്ധതയും ദേശ സ്നേഹവും ഉയര്‍ന്ന കാഴ്ചപ്പാടുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതി ല്‍ ബിസിഎം വലിയപങ്കുവഹിച്ചതാ യി മാര്‍ മൂലക്കാട്ട് അഭിപ്രായപ്പെട്ടു.

കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, പ്രിന്‍സിപ്പല്‍ പ്രഫ. കെ. ഷീല ചെറിയാന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സൂസി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.