സലിം രാജിന്റെ ഫോണ്‍ പരിശോധിക്കാന്‍ കോടതിയെ സമീപിക്കുമെന്ന്
സലിം രാജിന്റെ ഫോണ്‍  പരിശോധിക്കാന്‍ കോടതിയെ സമീപിക്കുമെന്ന്
Wednesday, August 5, 2015 12:40 AM IST
കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാ ന്‍ സലിംരാജിന്റെ അഞ്ചു വര്‍ഷത്തെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കോടതിയെ സമീപിക്കുമെ ന്നു കേസിലെ ഹര്‍ജിക്കാരായ എ. കെ. നാസറും എ.കെ. നൌഷാദും അറിയിച്ചു.

അഡ്വക്കറ്റ് ജനറലിന്റെ ഇടപെടല്‍ മൂലമാണു സിബിഐക്ക് സലിംരാജിന്റെ ഫോണ്‍ വിശദാംശങ്ങള്‍ ലഭിക്കാതിരുന്നത്. ഭൂമി തട്ടിപ്പു കേസില്‍ സലിംരാജ് പ്രതിയാകാതിരിക്കാന്‍ കാരണവും ഇതു തന്നെയാണെന്ന് അവര്‍ ആരോപിച്ചു. സലിംരാജ് അടക്കമുള്ളവരുടെ ടെലിഫോണ്‍ ശബ്ദരേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈ ക്കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ഇടപെട്ട അഡ്വക്കറ്റ് ജനറല്‍ വിചിത്ര കാരണങ്ങള്‍ പറഞ്ഞ് കേസിലെ കുറ്റാരോപിതരെ സംരക്ഷിക്കുകയായിരുന്നു. ലോക്കല്‍ പോലീസ് കേസ് അട്ടിമറിക്കാനാണു ശ്രമിച്ചത്. സിബിഐ അന്വേഷണം തൃപ്തികരമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.