അംഗപരിമിതര്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ അനിശ്ചിതകാല നിരാഹാരം നടത്തും
Friday, August 28, 2015 1:23 AM IST
കൊച്ചി: അംഗപരിമിതരോടുള്ള നീതിനിഷേധത്തിനെതിരെ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നു കേരള വികലാംഗ സംയുക്ത സമിതി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വികലാംഗ പെന്‍ഷന്‍ ഒരു വര്‍ഷത്തോളം കുടിശികയുള്ളപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ മാത്രമാണു പഞ്ചായത്തുകളില്‍നിന്നു ലഭ്യമായിരിക്കുന്നത്.

സര്‍ക്കാര്‍ സര്‍വീസില്‍ മൂന്നു ശതമാനം ജോലിസംവരണമെന്നതു പൂര്‍ണമായും നടപ്പാക്കുന്നില്ല. മൂന്നു ശതമാനം പ്രമോഷന്‍ സംവരണം നടപ്പാക്കണമെന്ന സുപ്രീം കോടതിവിധി മേലുദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ല. സംസ്ഥാനത്ത് 35 ലക്ഷം അംഗപരിമിതര്‍ ഉണ്െടന്നിരിക്കെ, പുതിയ സെന്‍സസ് പ്രകാരം എട്ട് ലക്ഷം അംഗപരിമിതരാണുള്ളതെന്നാണു കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


അംഗപരിമിതരോടുള്ള ഇത്തരം അവഗണനയും നീതിനിഷേധവും തുടര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ നിരാഹാരസമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എ.സെയ്ത് മുഹമ്മദ്, ജില്ലാ പ്രസിഡന്റ് രാജു ഉളിയന്നൂര്‍, കെ.കെ.ലത്തീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.