വൈദിക പരിശീലനത്തില്‍ നവസമീപനങ്ങള്‍ അനിവാര്യമെന്നു സീറോ മലബാര്‍ സിനഡ്
Friday, August 28, 2015 12:32 AM IST
കൊച്ചി: കൂടുതല്‍ ഉത്തരവാദിത്വബോധവും ദൈവാനുഭവത്തി ലേക്കു നയിക്കുന്ന പ്രാര്‍ഥനാജീവിതവും കൂട്ടായ്മയോടെ ശുശ്രൂഷ ചെയ്യാനുള്ള ആര്‍ജവത്വവും വളര്‍ത്തുന്നതിനു വൈദിക പരിശീ ലനത്തില്‍ നവ സമീപനങ്ങള്‍ അ നിവാര്യമാണെന്ന് സീറോ മലബാര്‍ സിനഡ്. സിനഡിന്റെ കീഴില്‍ വരുന്ന നാലു മേജര്‍ സെമിനാരികളുടെ റിപ്പോര്‍ട്ട് സിനഡില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നു വൈദിക പരിശീലനത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു.

സിനഡ് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു പൌരോഹിത്യസ്വീകരണം ലളിതമാക്കാനുള്ള ശ്രമത്തില്‍ നിന്നു പിന്നോട്ടുപോകാന്‍ അനുവദിക്കരുത്. വൈദികര്‍ ക്രിസ്തീയപേരുകളില്‍ അറിയപ്പെടണമെന്ന് സിനഡ് നിര്‍ദേശിച്ചു. സീറോ മലബാര്‍ സഭയിലെ അല് മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് എല്ലാ ഇടവകകളിലും ശാഖകള്‍ സ്ഥാപിച്ചുകൊണ്ട് അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീ വമാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെ സിനഡ് ശ്ളാഘിച്ചു. സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങളെക്കു റിച്ച് വ്യക്തമായി ചിന്തിക്കുകയും അതിന്റെ വെളിച്ചത്തില്‍ നയങ്ങള്‍ രൂപീകരിച്ച് യൂണിറ്റുകളെ പൊതുസമൂഹത്തില്‍ സജീവമാക്കുകയും നല്ല നേതാക്കന്മാര്‍ക്കു വളര്‍ന്നുവരാന്‍ അവസരം നല്കുകയും ചെയ്യണമെന്നും സിനഡ് പിതാക്കന്മാര്‍ നിര്‍ദേശിച്ചു.


സഭയിലെ വിവാഹകോടതിക ളുടെ പ്രവര്‍ത്തനത്തെ സിനഡ് വി ലയിരുത്തി. അസാധുവായ വി വാഹങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹ ചര്യത്തെ സഭ ഗൌരവത്തോടെ കാണണം. അസാധുവായ വിവാ ഹങ്ങള്‍ എത്രയും വേഗം സഭാനിയമങ്ങള്‍ക്കനുസൃതം വിലയി രുത്തി ആവശ്യമായ തീരുമാനങ്ങള്‍ നല്‍കാന്‍ സഭാകോടതികള്‍ ശ്രദ്ധിക്കണം. കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാ കുന്നതി ല്‍ നിര്‍ണായക പങ്കുവഹിക്കുകയും അടുത്തകാലത്ത് വിമാനത്താവളത്തില്‍ സൌരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് മാതൃകാ വിമാനത്താവളമാക്കി മാ റ്റാന്‍ നേതൃത്വം നല്‍കുകയും ചെ യ്ത വി.ജെ. കുര്യനെ സിനഡ് ആ ദരിച്ചു. അദ്ദേഹത്തിന്റെ ക്രൈസ് തവസാക്ഷ്യം ശ്ളാഘനീയമാ ണെന്നു സിനഡ് വിലയിരുത്തി. 17ന് ആരംഭിച്ച സിനഡ് നാളെ ഉച്ചയോടെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.