വര്‍ധിപ്പിച്ച ഭൂനികുതി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന്
വര്‍ധിപ്പിച്ച ഭൂനികുതി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്ന്
Sunday, August 30, 2015 12:26 AM IST
കോട്ടയം: റബര്‍ സഹായധന പദ്ധതിയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി മുന്‍കാല പ്രാബല്യത്തോടെ പതിന്മടങ്ങായി വര്‍ധിപ്പിച്ച ഭൂനികുതിയടച്ച ലക്ഷക്കണക്കിനായ കര്‍ഷകര്‍ക്ക് ധനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ തുക തിരികെ നല്‍കണമെന്നും വില്ലേജ് ഓഫീസുകളിലേയ്ക്ക് ഇതിനായി അടിയന്തര നിര്‍ദേശം നല്‍കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ.വി. സി.സെബാസ്റ്യന്‍ ആവശ്യപ്പെട്ടു.

വിവിധ വ്യക്തിഗതവും കാര്‍ഷികവുമായ ഇതര വായ്പകളും ബാങ്കുകള്‍ വഴി പലര്‍ക്കും എടുക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിനെല്ലാം വര്‍ധിപ്പിച്ച വന്‍ ഭൂനികുതിയടച്ച രസീതുകളാണ് ഹാജരാക്കേണ്ടിവന്നിരിക്കുന്നത്. വര്‍ധിപ്പിച്ച ഭൂനികുതി ഒഴിവാക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്െടങ്കില്‍, അടിയന്തരമായി ഇത് സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാന്യത കാട്ടുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വി. സി.സെബാസ്റ്യന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.