കോട്ടയം അതിരൂപത സ്ഥാപനദിനാഘോഷങ്ങള്‍ക്ക് ഉജ്വല പരിസമാപ്തി
കോട്ടയം അതിരൂപത സ്ഥാപനദിനാഘോഷങ്ങള്‍ക്ക് ഉജ്വല പരിസമാപ്തി
Sunday, August 30, 2015 12:29 AM IST
കോട്ടയം: കോട്ടയം അതിരൂപത 105-ാം സ്ഥാപനദിനാഘോഷങ്ങള്‍ക്കു പ്രൌഢോജ്ജ്വലമായ പരിസമാപ്തി. കോതനല്ലൂര്‍ തൂവാനിസായില്‍ നടന്ന സ്ഥാപനദിനാഘോഷങ്ങളുടെ സമാപനസമ്മേളനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ വളര്‍ച്ചയ്ക്കുപിന്നില്‍ ദൈവത്തിന്റെ പ്രത്യേക പരിപാലനയുണ്ട്. കുടിയേറ്റത്തിന്റെ കാലഘട്ടം മുതല്‍ പൊതുധാരണയിലാണ് ഈ സമൂഹം മുന്നോട്ടുപോകുന്നതെന്നും പങ്കുവയ്ക്കലിന്റെ കൃപ ഈ സമുദായത്തിന് ദൈവം നല്‍കിയിട്ടുണ്െടന്നും മാര്‍ ഞരളക്കാട്ട് പറഞ്ഞു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. സഭാ കൂട്ടായ്മയോടു ചേര്‍ന്നുനിന്നുകൊണ്ടാണ് ക്നാനായ സമൂഹം ഇപ്പോഴും മുന്നോട്ടുപോകുന്നതെന്നും കുടിയേറ്റത്തിന്റെ കാലം മുതല്‍ ഇത് നിലനിന്നിരുന്നുവെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു. മിയാവ് രൂപത ബിഷപ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, രൂപത സ്ഥാപക ദിനാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി, മലങ്കര റീജണല്‍ വികാരി ജനറാള്‍ ഫാ. തോമസ് കൈതാരം, അതിരൂപത രൂപത പ്രസ്ബിറ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ ആന്‍ ജോസ് എസ്വിഎം, എകെസിസി വൈസ് പ്രസിഡന്റ് സ്റീഫന്‍ ജോര്‍ജ്, ക്നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡെയ്സി പച്ചിക്കര, കെസിവൈഎല്‍ പ്രസിഡന്റ് ഷിനോ കുന്നപ്പള്ളില്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി തോമസ് പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.


സ്ഥാപകദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി രാവിലെ കോതനല്ലൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ജനറല്‍ ബോഡി യോഗം നടന്നു. ഉച്ചകഴിഞ്ഞ് അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ നിന്നു സമാപനാഘോഷങ്ങളുടെ സമ്മേളന വേദിയായ കോതനല്ലൂര്‍ തൂവാനിസയിലേക്കു ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പതാക പ്രയാണം നടന്നു. സമാപന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് അതിരൂപത പ്രഥമ മെത്രാപ്പോലിത്ത മാര്‍ കുര്യാക്കോസ് കുന്നശേരി പതാക ഉയര്‍ത്തി. തുടര്‍ന്നു ക്നാനായ കലാരൂപങ്ങളുടെ അവതരണം 'തനിമ' നടത്തപ്പെട്ടു. അതിരൂപതയിലെ ബിഷപ്പുമാരുടെയും വൈദികരുടെയും കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.