രസവും അലൂമിനിയവും പൂശി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയിലായി
Sunday, August 30, 2015 12:48 AM IST
കൊണ്േടാട്ടി: രസവും അലൂമിനിയവും പൂശി സ്വര്‍ണം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു കടത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ എയര്‍ കസ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കാസര്‍ഗോഡ് മര്‍ക്കള സ്വദേശി അബ്ദുറഹിമാന്‍ (30) ആണ് 650 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ വെളളിയാഴ്ച രാവിലെയാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ അധികൃതര്‍ ഇയാളുടെ ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണു കള്ളക്കടത്ത് കണ്ടത്. സൂട്ട് കേസിന്റെ വശങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണം തിരിച്ചറിയാതിരിക്കാനായി രസവും അലൂമിനിയവും പൂശിയ നിലയിലായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 20 ലക്ഷം രൂപ വില ലഭിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.