അയ്മനത്ത് കോണ്‍ഗ്രസ്-ആര്‍എസ്എസ് സംഘട്ടനം; മൂന്നു പേര്‍ക്ക് പരിക്ക്
Sunday, August 30, 2015 12:58 AM IST
കോട്ടയം: അയ്മനത്ത് കോണ്‍ഗ്ര സ്-ആര്‍എസ്എസ് സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 7.45ന് അയ്മനം ചിറ്റക്കാട്ട് കോളനിയിലായിരുന്നു സംഭവം. കുറച്ച് ദിവസങ്ങളായി ഇവിടെ കോണ്‍ഗ്രസ്, ആര്‍എസ്എസ് സംഘര്‍ഷം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെ കോളനിയിലെ ഒരുവീട്ടില്‍ ആര്‍എസ്എസുകാര്‍ യോഗം ചേര്‍ന്നതു ചോദ്യം ചെയ്താണ് ഇന്നലെ സംഘര്‍ഷത്തിനു കാരണമായത്.

സംഘര്‍ഷത്തില്‍ അയ്മനം സ്വദേശി ഷാജഹാന്‍ (27)നു പരിക്കേറ്റു. ഇതേതുടര്‍ന്നു പ്രദേശവാസികള്‍ യോഗത്തിനെത്തിയ ആര്‍എസ്എസ് സംഘത്തിനുനേരേ കല്ലെറിഞ്ഞെന്നും ഇതില്‍ അയ്മനം രശ്മിയില്‍ ശരത് (25), മിതേഷ് (28) എന്നിവര്‍ക്ക് പരിക്കേറ്റതായും ഇവര്‍ ജില്ലാആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റഡിയിലെടുത്തു. തുടര്‍ന്ന് ആര്‍എസ്എസ് പോലീസ് കസ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നേതാക്കളുടെ നേതൃത്വത്തില്‍ വെസ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.


നേതാക്കളും പോലീസും തമ്മില്‍ രാത്രി വൈകി നടന്ന ചര്‍ച്ചയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കസ്റഡിയില്‍വയ്ക്കുകയും ബാക്കിയുള്ള മൂന്നുപേരെ വിട്ടയയ്ക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.