ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി
Monday, August 31, 2015 1:27 AM IST
കന്യാകുമാരി: മത്സ്യബന്ധനത്തി നു പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. പത്തുദിവസം മുമ്പാണ് ഇവര്‍ ഇവിടെനിന്നു മത്സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്.

ഓഗസ്റ് 20ന് കൊല്ലംകോട് ഉള്‍ക്കടലില്‍ മീന്‍പിടിക്കുന്നതിനു പോയ ഇവരെക്കുറിച്ച് ഇന്നലെ രാത്രിവരെ വിവരമൊന്നും ലഭ്യമായിട്ടില്ലെന്നു ബന്ധുക്കള്‍ അറിയിച്ചു. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തിരയില്‍പ്പെട്ടു ലക്ഷ്യംമാറിപ്പോയതാവാമെന്നു കരുതപ്പെടുന്നു. മത്സ്യത്തൊഴിലാളികളെ കണ്െടത്താന്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ജില്ലാ കളക്ടറോട് അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.