അഴീക്കോട്ടെ തകര്‍ക്കപ്പെട്ട വീടുകള്‍ ബിജെപി എംപി സന്ദര്‍ശിച്ചു
അഴീക്കോട്ടെ തകര്‍ക്കപ്പെട്ട വീടുകള്‍ ബിജെപി എംപി സന്ദര്‍ശിച്ചു
Wednesday, September 2, 2015 11:26 PM IST
കണ്ണൂര്‍: അഴീക്കോട്ടെ സംഘര്‍ഷത്തെ തുടര്‍ന്നു തകര്‍ക്കപ്പെട്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ഓം ബിര്‍ള എംപി സന്ദര്‍ശിച്ചു. നീര്‍ക്കടവ് മേഖലയിലെ വീടുകളാണ് ആദ്യം സന്ദര്‍ശിച്ചത്. കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഫാസിസ്റ് നിലപാടുകളുടെ മുഖമാണു കണ്ണൂരിലെ സംഭവങ്ങള്‍ വെളിവാക്കുന്നതെന്ന് ഓം ബിര്‍ള ആരോപിച്ചു. അക്രമത്തിനിരയായ വീട്ടുകാരെ അദ്ദേഹം ആശ്വസിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. വേലായുധന്‍, നേതാക്കളായ മോഹനന്‍ മാനന്തേരി, ആര്‍.കെ. ഗിരിധരന്‍ തുടങ്ങിയവരും ഓം ബിര്‍ളയ്ക്കൊപ്പം ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.