ലത്തീന്‍ സമുദായസംഗമവും പുരസ്കാര സമര്‍പ്പണവും വണ്ടിപ്പെരിയാറ്റില്‍
Thursday, September 3, 2015 12:53 AM IST
കോട്ടയം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും സ്വാതന്ത്യ്രസമരസേനാനിയുമായിരുന്ന ഷെവ.കെ.ജെ. ബര്‍ളിയുടെ അനുസ്മരണാര്‍ഥം കെഎല്‍സിഎ സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരം വിജയപുരം രൂപതയിലെ വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ഇടവകയ്ക്ക് ആറിനു സമര്‍പ്പിക്കും. ഇതോടനുബന്ധിച്ചു കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് സമുദായവിളംബര റാലിയും മഹാസംഗമവും നടക്കും.

ആറിനു രാവിലെ ഒമ്പതിന് വിജയപുരം രൂപതാ സെക്രട്ടറി ജോസ് ഊട്ടുപുരയ്ക്കല്‍ പതാകയുയര്‍ത്തും. തുടര്‍ന്നു ഫാ. ജോസ് കൈതക്കുഴി കൃതജ്ഞതാബലി അര്‍പ്പിക്കും. 10.30ന് ടൌണില്‍ നടക്കുന്ന സമുദായവിളംബര റാലി രൂപതാ ജനറല്‍സെക്രട്ടറി ഫ്ളാഗ്ഓഫ് ചെയ്യും. തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ആരാമം ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനം വിജയപുരം ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്യും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിക്കും. പ്രഫ.കെ.വി. തോമസ് എംപി വണ്ടിപ്പെരിയാര്‍ ഇടവകയ്ക്ക് പുരസ്കാരം സമര്‍പ്പിക്കും.


വികാരിജനറാള്‍ മോണ്‍. സെബാസ്റ്യന്‍ പൂവത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഇ.എസ്. ബിജിമോള്‍ എംഎല്‍എ, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി, ഫാ. സെബാസ്റ്യന്‍ ഓലിക്കര, ഫാ. ജോസ് കൈതക്കുഴി, ഫാ. ടോം ജോസ്, സംസ്ഥാന ജനറല്‍സെക്രട്ടറി നെല്‍സണ്‍ കോച്ചേരി, പി.എസ്. ചാര്‍ളി, എം.എം. ജോര്‍ജ്, സതീഷ് വണ്ടിപ്പെരിയാര്‍, ചാര്‍ളി ചീന്തലാര്‍, ഫാ. ജിസ് ആനിക്കല്‍, ഷിജോ ബാബു, ജോസ് ഊട്ടുപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.