ബോട്ടപകടം: ധനസഹായം രണ്ടു ലക്ഷമാക്കി
ബോട്ടപകടം: ധനസഹായം രണ്ടു ലക്ഷമാക്കി
Friday, September 4, 2015 12:26 AM IST
കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കു കൊച്ചി കോര്‍പറേഷന്‍ നല്‍കാന്‍ തീരുമാനിച്ച തുക ഒരു ലക്ഷത്തില്‍നിന്നു രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. കഴിഞ്ഞ 31ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായത്. എന്നാല്‍, ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗത്തില്‍ വിവിധ കൌണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്നാണു തുക കൂട്ടിയത്.

ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശി ഇക്ബാലിന് 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 10,000 രൂപ വീതവും നല്‍കുന്നതിനും തീരുമാനിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളെയും അനുമോദിക്കും. ഇതുസംബന്ധിച്ച് ഒമ്പതിനു ചേരുന്ന പ്രത്യേക കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മേയര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.