എയര്‍ മാര്‍ഷല്‍ ഹരികുമാര്‍ കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മേധാവി
എയര്‍ മാര്‍ഷല്‍ ഹരികുമാര്‍ കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മേധാവി
Friday, September 4, 2015 12:39 AM IST
തിരുവന ന്തപുരം: ചെങ്ങന്നൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ കിഴക്കന്‍ വ്യോമസേനാ കമാന്‍ഡിന്റെ മേധാവിയായി ചുമതലയേറ്റു. ഈ മാസം ഒന്നിനു മേഘാലയിലെ ഷില്ലോംഗില്‍ നടന്ന ചടങ്ങില്‍ വ്യോമസേനാംഗങ്ങള്‍ ഹൃദ്യമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

1979 ഡിസംബര്‍ 14-ന് യുദ്ധ വൈമാനികനായി കമ്മീഷന്‍ ചെയ്യപ്പെട്ട എയര്‍മാര്‍ഷല്‍ ഹരികുമാര്‍ വിദഗ്ധ വിമാന പരിശീലകന്‍ കൂടിയാണ്. 3300 മണിക്കൂറുലധികം ഭാരതീയ വായുസേനയുടെ വിവിധ യുദ്ധ വിമാനങ്ങള്‍ പറപ്പിച്ചിട്ടുണ്ട്.


36 വര്‍ഷത്തെ സേവനത്തിനിടയില്‍ പല സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കിഴക്കന്‍ വ്യോമസേനാ കമാന്‍ഡിന്റെ മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഗുജറാത്ത് ഗാന്ധിനഗറിലെ ദക്ഷിണ-പശ്ചിമ വ്യോമ സേനാ ആസ്ഥാനത്ത് സീനിയര്‍ എയര്‍ സ്റാഫ് ഓഫീസറായിരുന്നു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വായുസേനാ മെഡല്‍, വിശിഷ്ട സേവാമെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ദേവിക ഹരികുമാര്‍ാണ് എയര്‍മാര്‍ഷലിന്റെ പത്നി. ഇവര്‍ക്ക് രണ്ടു പുത്രന്‍മാ രുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.