നായശല്യം: മേനകഗാന്ധിക്കെതിരേ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് തോമസ് ചാണ്ടി
നായശല്യം: മേനകഗാന്ധിക്കെതിരേ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് തോമസ് ചാണ്ടി
Sunday, October 4, 2015 12:10 AM IST
ആലപ്പുഴ: ഉപദ്രവകാരികളായ നായകളെ കൊല്ലുന്നതിനെതിരേ നില്‍ക്കുന്ന മേനകാഗാന്ധിക്കെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കുമെന്നു തോമസ് ചാണ്ടി എംഎല്‍എ. മനുഷ്യാവകാശ ലംഘനത്തിനാണു പരാതി നല്‍കുന്നത്. ആര്‍ക്കും വേണ്ടാത്ത ഉപദ്രവകാരിയായ പട്ടിയെ കൊല്ലാനാണ് ആക്രമണത്തിനിരകളായവരും നാട്ടുകാരും പറയുന്നത്. കഴുത്തില്‍ ബെല്‍റ്റില്ലാതെ അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായ്ക്കളെ കൊല്ലാന്‍ നിയമമുണ്ട്. എന്നാല്‍ അതു ശരിയായ വിധം പ്രയോഗിക്കാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.