കേരള മാപ്പിള കലാ അക്കാഡമി ഭാരവാഹികള്‍
കേരള മാപ്പിള കലാ അക്കാഡമി ഭാരവാഹികള്‍
Tuesday, October 6, 2015 1:00 AM IST
കൊച്ചി: കേരള മാപ്പിള കലാ അക്കാദമി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സജീവ് മാണിയെത്തിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ തലശേരി കെ. റഫീക്കിനെ പ്രസിഡന്റായും എം.എ. റഹീമിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുഹമ്മദ് കമറാന്‍ (ട്രഷറര്‍), കെ.കെ. അബ്ദുല്‍ റഹ്മാന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), സജീവ് മാണിയെത്ത് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹുസൈന്‍ ബദ്രി (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെയും 40 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വനിതാ വിഭാഗം ചെയര്‍പേഴ്സന്‍ ആയി ഡോ. വാഹിദ, കണ്‍വീനറായി സൈനബാ നൌഫല്‍ എന്നിവരെയും തെരഞ്ഞെടുത്തു. മന്ത്രി ഡോ. എം.കെ. മുനീര്‍ ആണ് മുഖ്യ രക്ഷാധികാരി. സംവിധായകന്‍ സിദ്ദിഖ്, പ്രമോദ് പയ്യന്നൂര്‍, ജയരാജ് വാര്യര്‍, ഗായകന്‍ കെ.ജി. മാര്‍ക്കോസ്, കെ. യൂസഫ് ഉപ്പള എന്നിവരാണ് രക്ഷാധികാരികള്‍.


സംസ്ഥാന രക്ഷാധികാരി എം.എ. റഹീം യോഗം ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ മുഖ്യാതിഥി ആയിരുന്നു. കേരള മാപ്പിള കലാമണ്ഡലം എന്ന സംഘടന അക്കാദമിയില്‍ ലയിച്ചു. പക്കര്‍ പയ്യന്നൂര്‍ ലയന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീതിക്കുട്ടി മാസ്റര്‍, സലാം നന്മണ്ട, ജബ്ബാര്‍ ഉപ്പാസ്, സാജിദ്, ഡോ. സി.എം. വാഹിദ, മുഹമ്മദ് കമറാന്‍, ഉസൈന്‍ ബദരി എന്നിവര്‍ പ്രസംഗിച്ചു.

മാപ്പിളപ്പാട്ടിന് നിരവധി സംഭാവനകള്‍ നല്‍കിയ ഗായകന്‍ കെ.ജി. മാര്‍ക്കൊസിനെ ആദരിക്കാനും കൊച്ചിന്‍ ഹനീഫയുടെ പേരില്‍ അവാര്‍ഡ്, മത സൌഹാര്‍ദ സന്ദേശമുയര്‍ത്തി മാനവസന്ദേശ യാത്ര എന്നിവ നടത്താനും യോഗം തീരുമാനിച്ചു.

400 വര്‍ഷത്തെ മാപ്പിളപ്പാട്ടിന്റെ ചരിത്രം വ്യക്തമാക്കുന്ന നാല് പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.