സോളാര്‍ കേസ്: തുടരന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി
Wednesday, October 7, 2015 1:03 AM IST
കൊച്ചി: സോളാര്‍ പദ്ധതിയുടെ പേരില്‍ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേര്‍ന്ന് 23.50 ലക്ഷം രൂപ രണ്ടു ഘട്ടങ്ങളിലായി തട്ടിയെടുത്തു എന്ന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അറ്റ്ലസ് ജ്വല്ലറി ജനറല്‍ മാനേജര്‍ ജി. ഹരികൃഷ്ണന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. ജ്വല്ലറിയില്‍ നിന്ന് ഈടാക്കിയ തുക സംബന്ധിച്ച കാര്യങ്ങള്‍ സോളാര്‍ കേസില്‍ പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നതില്‍ വീഴ്ച വന്നിട്ടുണ്െടന്നാണ് ഹര്‍ജിയിലെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.