സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
Wednesday, October 7, 2015 1:11 AM IST
കൊച്ചി: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് രണ്ടലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ സ്വത്ത് ജാമ്യമോ നല്‍കണം. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരും കുടുംബ വാര്‍ഷികവരുമാനം ഗ്രാമപ്രദേശത്ത് 98,000 രൂപയിലും നഗരപ്രദേശത്ത് 1,20,000 രൂപയിലും കവിയാത്തവരും ആയിരിക്കണം. എറണാകുളം, ഇടുക്കി ജില്ലകളിലെ താല്‍പര്യമുളള വനിതാ സംരംഭകര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വനിതാ വികസന കോര്‍പറേഷന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ലിയോണ്‍സ് അപ്പാര്‍ട്ട്മെന്റ്, സരിത തിയറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം. ഫോണ്‍ 2394932, 9496015008.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.