മഞ്ഞനിക്കരയില്‍ മാനസക്ളേശ പരിഹാര പ്രാര്‍ഥനായജ്ഞം
Thursday, October 8, 2015 12:07 AM IST
മഞ്ഞനിക്കര: മഞ്ഞനിക്കര ദയറായിലെ പരിശുദ്ധ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ കബറിടത്തില്‍ മാനസക്ളേശ പരിഹാര പ്രാര്‍ഥനായജ്ഞം 10, 11 തീയതികളില്‍ നടക്കും. 38-ാം അഖണ്ഡ പ്രാര്‍ഥനായജ്ഞം 10നു രാവിലെ 7.30ന് ആരംഭിക്കും. സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന.

10നു പ്രാര്‍ഥനായജ്ഞം ഉദ്ഘാടനം ചെയ്യും. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. 11നു സഖറിയാസ് മാര്‍ പീലക്സിനോസ് ധ്യാനം നയിക്കും.

വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാര്‍ഥന, രാത്രി 12നു പാതിര നമസ്കാരം, തുടര്‍ന്നു മധ്യസ്ഥപ്രാര്‍ഥന. പുലര്‍ച്ചെ രണ്ടിനു കബറിങ്കല്‍നിന്നും ആരംഭിച്ച് വിശുദ്ധ സ്തേഫാനോസ് പള്ളി, കുരിശുപള്ളി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം ദയറാചുറ്റി കബറിങ്കല്‍ റാസ സമാപിക്കും. തുടര്‍ന്നു പുലര്‍ച്ചെ നാലിനു നമസ്കാരം. അഞ്ചിനു വിശുദ്ധ കുര്‍ബാന, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത.


തുടര്‍ന്നു പാച്ചോര്‍ നേര്‍ച്ചയോടെ സമാപിക്കും. മെത്രാപ്പോലീത്താമാരായ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, ഫാ. പി.വി. ജോണ്‍ പുന്നമറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.