വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21ന് അവധി
Thursday, October 8, 2015 11:27 PM IST
തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് ഈ മാസം 21ന് സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഹൈന്ദവ വിശ്വാസ പ്രകാരം 20നു വൈകുന്നേരം പൂജ വച്ചുകഴിഞ്ഞാല്‍ വിജയദശമി ദിനത്തില്‍ പൂജയെടുക്കുന്നതുവരെ അധ്യയനം പാടില്ല. ഈ സാഹചര്യത്തിലാണ് 21നും അവധി നല്‍കിയത്. 23നാണു വിജയദശമി.


ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂജയുടേതടക്കം 21 മുതല്‍ 25വരെ അവധി ലഭിക്കും. ജ്യോതിഷ വിധി പ്രകാരം ഇത്തവണ പൂജവയ്പ് ഒക്ടോബര്‍ 20ന് ആണെന്നും 21ന് അവധി അനുവദിക്കണമെന്നും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനകളും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.