മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട അലോട്ട്മെന്റ്
Thursday, October 8, 2015 12:27 AM IST
തിരുവനന്തപുരം: 2015 ലെ എംബിബിഎസ് /ബിഡിഎസ് കോഴ്സുകള്‍ ഒഴികെയുള്ള മെഡിക്കല്‍ /അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ംംം.രലല. സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ വിദ്യാര്‍ഥികളെ മാത്രമാണ് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോംപേജില്‍ ലഭ്യമാണ്. നാലാംഘട്ട അലോട്ട്മെന്റ് പ്രകാരം പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ 13 വരെ എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളൊന്നില്‍ ഫീസ് അടച്ചശേഷം 13 ന് വൈകുന്നേരം അഞ്ചിനു മുന്‍പായി അലോട്ട്മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്ബിടി ശാഖകളുടെ ലിസ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്0471 2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ്പ് ഡസ്ക് നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.