ഭൂമിഗീതം: പരാതി സര്‍ക്കാര്‍ പരിഗണിക്കണമെന്ന്
Friday, October 9, 2015 12:47 AM IST
കൊച്ചി: ഭൂമിയില്ലാത്തവര്‍ക്കു ഭൂമി ലഭ്യമാക്കുന്നതിനു ഫണ്ട് ശേഖരിക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം നടത്തിയ ഭൂമിഗീതം സംഗീതപരിപാടിയില്‍നിന്നു ലഭിച്ച പണം ദുരുപയോഗംചെയ്തെന്ന പരാതി സര്‍ക്കാര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി. ഭൂമിഗീതം പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച കണക്കുകള്‍ ശരിയാണോ എന്നു പരിശോധിക്കേണ്ടതു കോടതിയല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കുകയാണു വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയിലെ തുടര്‍നടപടി അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.