സമാശ്വാസ തൊഴില്‍ദാന പദ്ധതി: 327 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു
Saturday, October 10, 2015 1:47 AM IST
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനായി 327 പേര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാന്‍ ഉത്തരവായി. 2015 സെപ്തംബര്‍ 30 വരെ കംപാഷണേറ്റ് എംപ്ളോയ്മെന്റ് സെല്ലില്‍ രജിസ്റര്‍ ചെയ്തവര്‍ക്കാണ് നിയമനം നല്‍കുക.

ഇത് പ്രകാരം സൃഷ്ടിക്കുന്ന തസ്തികകള്‍ ഈ അപേക്ഷകരുടെ റെഗുലര്‍ ടേണ്‍ തസ്തികകളില്‍ ഒഴിവു വരുന്ന മുറയ്ക്ക് തട്ടിക്കിഴിക്കും. ഓരോ വകുപ്പിനും അനുവദിക്കേണ്ടുന്ന തസ്തികകള്‍ സംബന്ധിച്ച് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്)നം.251/15പാതുഭരണ വകുപ്പ്, തീയതി 03/10/2015.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.