വയനാടന്‍ ശൌര്യം തൃശൂരിന്റെ കൂട്ടില്‍
വയനാടന്‍ ശൌര്യം തൃശൂരിന്റെ കൂട്ടില്‍
Tuesday, October 13, 2015 12:12 AM IST
തൃശൂര്‍: മാനന്തവാടിയിലെ ജനവാസകേന്ദ്രത്തിലിറങ്ങി പ്രദേശവാസികളുടെ ഉറക്കംകെടുത്തിയ വയനാടന്‍ ശൌര്യത്തിന് ഇനി തൃശൂരിന്റെ കൂട്ടില്‍ മയക്കം. കെണിയൊരുക്കിയ കൂടുസഹിതം ഞായറാഴ്ച രാത്രി എട്ടരയോടെ പുലിയെ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്കു ശേഷമാണു മൃഗശാലയിലെ കൂട്ടിലേക്കു മാറ്റിയത്. ഇതോടെ തൃശൂരില്‍ പുലികള്‍ അഞ്ചായി.

ഒരു മാസത്തോളം മാനന്തവാടിയില്‍ ചെറൂര്‍, കുറുക്കന്‍മൂല പ്രദേശങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി കഴിഞ്ഞ ദിവസമാണു വനംവകുപ്പ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്.


തുടര്‍ന്നു പരിശോധനകള്‍ക്കുശേഷം ലോറിയില്‍ തൃശൂരിലേക്കു കൊണ്ടുവന്നു. ഇന്നലെ ഉച്ചവരെ ഇതേ കൂട്ടില്‍ വിഹരിച്ച പുലിയെ മരുന്നു കുത്തിവച്ചു മയക്കി കാലുകള്‍ കൂട്ടിക്കെട്ടിയാണു മൃഗശാലയിലെ കൂട്ടിലേക്കു മാറ്റിയത്. മയങ്ങിയ പുലിയെ മൃഗശാല ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു.പുലിയെ തിരിച്ചറിയുന്നതിനും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ചിപ്പു ഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.