സി.ആര്‍. മഹേഷ് രാജി പിന്‍വലിച്ചു
Wednesday, October 14, 2015 12:58 AM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി സി.ആര്‍. മഹേഷ് പിന്‍വലിച്ചു.കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജിതീരുമാനം പിന്‍വലിച്ചതെന്ന് സി.ആര്‍. മഹേഷ് അറിയിച്ചു.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുന്നതായി ആരോപിച്ചായിരുന്നു മഹേഷ് രാജി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പാര്‍ട്ടിഘടകങ്ങള്‍ക്കു വീണ്ടും നിര്‍ദേശം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.