സാന്ത്വന സന്ദേശ യാത്ര 27 മുതല്‍
Wednesday, November 25, 2015 12:52 AM IST
തിരുവനന്തപുരം: സ്കൌട്സ് ആന്‍ഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡു നിന്ന് 27 മുതല്‍ സാന്ത്വന സന്ദേശയാത്ര ആരംഭിക്കും. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും.

നിര്‍ധന രോഗികള്‍, മാരക രോഗത്തിന് അടിമപ്പെട്ടവര്‍ എന്നിവരെ സഹായിക്കാനാണ് യാത്ര നടത്തുന്നത്. സന്ദേശയാത്രയിലൂടെ 163 ലോക്കല്‍ അസോസിയേഷനില്‍ നിന്നു സംഭരിച്ച അമ്പതു ലക്ഷം രൂപ ആയിരത്തോളം രോഗികള്‍ക്കു വിതരണം ചെയ്യും. യാത്രയുടെ അവസാനം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് ആംബുലന്‍സ് നല്‍കും.


സംസ്ഥാന സ്കൌട്ട്സ് വിഭാഗം കമ്മിഷണര്‍ സി. വിനോദ്കുമാര്‍, ഗൈഡ് വിഭാഗം കമ്മിഷണര്‍ പി. കുഞ്ഞനാമ്മ, സംസ്ഥാന ട്രഷറര്‍ ടി.എം. ജലീല്‍ ,സംസ്ഥാന സെക്രട്ടറി പി.ടി. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.പത്രസമ്മേളനത്തില്‍ സി. വിനോദ്കുമാര്‍, പി.ടി. സക്കീര്‍ ഹുസൈന്‍, ജി.കെ. ഗിരീഷ്, എ.കെ. അബ്ദുള്‍ സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.