ഇത്തിത്താനം പൊന്‍പുഴയില്‍ നായക്കൂട്ടം ആടുകളെ കടിച്ചുകൊന്നു
ഇത്തിത്താനം പൊന്‍പുഴയില്‍ നായക്കൂട്ടം ആടുകളെ കടിച്ചുകൊന്നു
Friday, November 27, 2015 12:41 AM IST
ചങ്ങനാശേരി: ഇത്തിത്താനം പൊന്‍പുഴയില്‍ നായക്കൂട്ടം വീട്ടു പരിസരത്തുനിന്ന മൂന്ന് ആടുകളെ കടിച്ചുകൊന്നു. പാലമൂട്ടില്‍ സതിയമ്മയുടെ ആടുകളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു രണ്ടിനാണ് സംഭവം. തള്ളയാടുകളെയാണു നായക്കൂട്ടം ആക്രമിച്ചത്. ഒരു കുട്ടി ആട് മാത്രം ഓടി രക്ഷപ്പെട്ടു.

രണ്ട് ആടുകള്‍ തല്‍ക്ഷണം ചത്തു. ഒരാടിനെ വാര്‍ഡ്മെമ്പര്‍ കെ.ആര്‍. മഞ്ചിഷ്, അന്‍സ് മരങ്ങാട്ട് എന്നിവര്‍ ചേര്‍ന്നു ചങ്ങനാശേരി വെറ്റിനറി പോളിക്ളിനിക്കിലെത്തിച്ചു. സീനിയര്‍ വെറ്റനറി സര്‍ജന്‍ ഡോ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഈ ആടും ചാകുകയായിരുന്നു.


ആട് വളര്‍ത്തി ഉപജീവനം നടത്തിയിരുന്ന സതിയമ്മയ്ക്ക് ഇവ ചത്തതു കനത്ത ആഘാതമായി. പാലമൂട്, വെട്ടിത്താത്ത് ഭാഗങ്ങളില്‍ തെരുവു നായ്ക്കള്‍ വ്യാപകമായതു സ്കൂള്‍ കുട്ടികളടക്കം നാട്ടുകാര്‍ക്കു ഭീഷണിയായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.