ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിന് ഒന്നാം സ്ഥാനം
Friday, November 27, 2015 12:47 AM IST
കോട്ടയം: സിഫോറും എഡ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്കൂള്‍ റാങ്കിംഗ്സും സംയുക്തമായി അഖിലേന്ത്യാ തലത്തില്‍ നടത്തിയ അക്കാദമിക് റെപ്യൂട്ടേഷന്‍ സര്‍വേയില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചതായി പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രക്ഷാകര്‍ത്താക്കള്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നു ലഭിച്ച പ്രതികരണങ്ങള്‍ സമാഹരിച്ചു നടത്തിയ സര്‍വേയില്‍ നൂറില്‍ 95 മാര്‍ക്കു നേടിയാണു സെന്റ് ആന്റണീസ് ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് ഈ വിഭാഗത്തില്‍ ആദ്യ റാങ്കില്‍ വന്ന ഏക സ്കൂള്‍ എന്ന നേട്ടവും സെന്റ് ആന്റണീസ് സ്വന്തമാക്കി.

വിവിധ മേഖലകളില്‍ സ്കൂള്‍ ഇക്കൊല്ലം നേടിയ അംഗീകരങ്ങളുടെ ഭാഗമായി ഇന്നു സ്കൂളില്‍ ബ്ളൂമെന്‍ഫെസ്റ് ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരം നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. ഡൊമിനിക് തോമസ് കാഞ്ഞിരത്തിനാല്‍ അധ്യക്ഷത വഹിക്കും. സിബിഎസ്ഇ തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ മഹേഷ് ഡി. പ്രസംഗിക്കും. ഫ്രഷ് ഫ്ളവര്‍ അറേഞ്ച്മെന്റ്, ഡ്രൈ ഫ്ളവര്‍ അറേഞ്ച്മെന്റ്, സാലഡ് അറേഞ്ച്മെന്റ്, വെജിറ്റബിള്‍ കാര്‍വിംഗ്, ബൊക്ക മേക്കിംഗ് എന്നിങ്ങനെ വിവിധ ഇനങ്ങളിലാണു മത്സരം ക്രമീകരിച്ചിരിക്കുന്നത്. വിവിധ കാറ്റഗറികളില്‍ നിന്നായി ഏകദേശം അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സാപ്സ് ക്രാഫ്റ്റ് ഫെസ്റും, ബോണ്‍സായി പ്രദര്‍ശനവും, സ്കൂള്‍ തയാറാക്കിയ ഹ്രസ്വചിത്രത്തിന്റെ റിലീസിംഗും നടക്കും.


പത്രസമ്മേളനത്തില്‍ മാനേജര്‍ ഫാ. ഡൊമിനിക് തോമസ് കാഞ്ഞിരത്തിനാല്‍, പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലില്‍, പിടിഎ പ്രസിഡന്റ് അഡ്വ. സോണി തോമസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.