നെല്ലിയാമ്പതി ടീ കമ്പനി നീക്കം നടപടി വൈകിപ്പിക്കാനെന്ന്
Saturday, November 28, 2015 12:55 AM IST
കൊച്ചി: സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി പിടിച്ചെടുക്കുന്ന നടപടി വൈകിപ്പിക്കാനാണു നെല്ലിയാമ്പതി ടീ ആ ന്‍ഡ് പ്രൊഡ്യൂസേഴ്സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നു പടഗിരി പോലീസ് സ്റേഷനിലെ എസ്ഐ യു. രാവീവ്കുമാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി തട്ടിയെടുക്കുകയും ഫണ്ട് വിദേശ രാജ്യങ്ങളിലേക്കു മാറ്റുകയും ചെയ്തിട്ടുണ്െടന്നു വ്യക്തമായതായി വിശദീകരണ പത്രികയില്‍ പറയുന്നു. ഹര്‍ജിക്കാര്‍ ഭൂമിയില്‍ അവകാശം ഉന്നയിക്കുന്നതിന് ആധാരമാക്കുന്ന പാട്ടക്കരാറിനു നിലനില്‍പ്പില്ലെന്നും വനഭൂമി കൈയേറിയ നടപടി അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ പറ യുന്നു. നെല്ലിയാമ്പതി ടീ ആന്‍ഡ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉദ്യോഗ സ്ഥര്‍ക്കെതിരായ പോലീസ് നടപടി തടയണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണു വിശദീകരണ പത്രിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.