അവയവദാന സമ്മതപത്രം കൈമാറി
Monday, November 30, 2015 1:02 AM IST
മാഹി: കോഴിക്കോട് രൂപത യുവജന സംഗമത്തിന്റെ (സിംഫോണിയ-2015) ഭാഗമായി ഇരുന്നൂറില്‍പ്പരം യുവതീ -യുവാക്കള്‍ അവയവദാന സമ്മതപത്രം കൈമാറി. ഇന്നലെ ഉച്ചയ്ക്കു മേരിമാതാ കമ്യൂണിറ്റി ഹാളില്‍ നടന്ന സമാപനസമ്മേളനത്തില്‍ അവയവദാന സമ്മതപത്ര രേഖകള്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും മാഹി സെന്റ് തെരേസാ ദേവാലയ വികാരി റവ. ഡോ. ജെറോം ചിങ്ങന്തറയും ചേര്‍ന്നു മാഹി റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ മംഗലാട്ട് ദിനേശിനു കൈമാറി.സംഗമത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.