ബിഷപ്സ് ഹൌസിനു മുന്നിലെ സമരം: കോതമംഗലം രൂപത അപലപിച്ചു
Tuesday, December 1, 2015 12:51 AM IST
കോതമംഗലം: ബിഷപ്സ് ഹൌസിനു മുന്നില്‍ ബിഎംഎസ് ഉപരോധസമരം നടത്തിയതിനെ കോതമംഗലം രൂപത അപലപിച്ചു. പൈങ്കുളം ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പള വര്‍ധനയ്ക്കായി ബിജെപി തൊഴിലാളി സംഘടനയായ ബിഎംഎസ് കോതമംഗലം ബിഷപ്സ് ഹൌസിനു മുന്നില്‍ ഉപരോധവും പ്രകടനവും നടത്തിയ നടപടി അപഹാസ്യ വും അപലപനീയവുമാണെന്നു രൂപത ചാന്‍സലര്‍ റവ.ഡോ.ജോര്‍ജ് തെക്കേക്കര പറഞ്ഞു.

നിജസ്ഥിതി മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം രൂപതയുടെ മാനേജ്മെന്റിനു കീഴില്‍വരുന്ന ആശുപത്രിയെന്ന പേരിലാണു സമരം നടത്തിയത്. സമരത്തെക്കുറിച്ചു നേരത്തേ ആരും രൂപതാ അധികാരികളെ അറിയിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടില്ല. ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രൂപതയെ അപമാനിക്കാനും നടത്തിയ സമരത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളും ചില രാഷ്ട്രീയ കക്ഷികളുടെ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയും ഉണ്െടന്നു സംശയിക്കുന്നു. മതസ്പര്‍ധയും സമുദായധ്രുവീകരണവും ലക്ഷ്യംവച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാകണമെന്നു റവ.ഡോ.ജോര്‍ജ് തെക്കേക്കര ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.