ഇ. ചന്ദ്രശേഖരന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി
Tuesday, December 1, 2015 12:58 AM IST
തിരുവനന്തപുരം: സിപിഐ നിയമസഭാകക്ഷി ഉപനേതാവ് ഇ. ചന്ദ്രശേഖരന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇന്നലെ തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗമാണു ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. അദ്ദേഹം ഇന്നു രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.