വിമാന ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റില്‍
Tuesday, December 1, 2015 1:02 AM IST
നെടുമ്പാശേരി: വിമാനത്തിലെ ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരന്‍ ഹരിപ്പാട് സ്വദേശി ബിബിന്‍ റോയിയെ (28) നെടുമ്പാശേരി പോലീസ് അറസ്റ് ചെയ്തു. ജെറ്റ് എയര്‍വെയ്സ് സ്റ്റേഷന്‍ മാനേജരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ദമാമില്‍നിന്നു കൊച്ചിയിലേക്കു വന്ന 9 ഡബ്ള്യു 569-ാം നമ്പര്‍ ഫ്ളൈറ്റിലാണു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.