ജേക്കബ് ജോബ് സിഎടിയില്‍ ഹര്‍ജി നല്‍കി
Wednesday, December 2, 2015 1:01 AM IST
കൊച്ചി: തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരിക്കെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തതിനെതിരേ ജേക്കബ് ജോബ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സിഎടി) ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണ പത്രിക തേടിയ ട്രൈബ്യൂണല്‍ കേസ് ഒമ്പതിനു പരിഗണിക്കാന്‍ മാറ്റി.

തൃശൂരിലെ ശോഭാസിറ്റി പാര്‍പ്പിട സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിസാമിനെ സഹായിക്കുന്ന തരത്തില്‍ കമ്മീഷണറായിരിക്കെ ഇടപെട്ടുവെന്ന് ആരോപിച്ചു കഴിഞ്ഞ ഫെബ്രുവരി 28നാണ് ജേക്കബ് ജോബിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. താന്‍ നിയമം വിട്ടു പെരുമാറിയിട്ടില്ലെന്നാണ് ജേക്കബ് ജോബ് ഹര്‍ജിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.