വിവാഹിതരായി
Wednesday, December 2, 2015 1:04 AM IST
ഇളങ്ങുളം: പൊന്‍കുന്നം ഇളങ്ങുളം വാളിപ്ളാക്കല്‍ ജോര്‍ജ് തോമസിന്റെയും (ജോര്‍ജ് വാലി) ആന്‍സി ജോര്‍ജിന്റെയും മകന്‍ തോമസ് ജി. വാലിയും മൂവാറ്റുപുഴ കാക്കനാട്ട് രാജുവിന്റെയും ജിമ്മിയുടെയും മകള്‍ അന്നുവും തമ്മില്‍ വിവാഹിതരായി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, കെ. ബാബു, അനൂപ് ജേക്കബ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, കെ.വി. തോമസ്, എംഎല്‍എമാരായ ബെന്നി ബഹന്നാന്‍, സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ യൌസേബിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, എം.എം. ജേക്കബ്, ഡൊമിനിക് പ്രസന്റേഷന്‍, വി.എന്‍. വാസവന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹച്ചടങ്ങിലും സത്കാരത്തിലും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.