അധികനികുതി നിര്‍ത്തിവയ്ക്കണം: കെ.എം. മാണി
അധികനികുതി നിര്‍ത്തിവയ്ക്കണം: കെ.എം. മാണി
Sunday, February 7, 2016 1:43 AM IST
കോട്ടയം: രണ്ടു ഹെക്ടര്‍ വരെ കൈവശഭൂമിയുള്ള ചെറുകിട റബര്‍ കര്‍ഷകരുടെ ഭൂനികുതി പഴയ നിരക്കിലേക്കു താഴ്ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലനില്‍ക്കെ വര്‍ധിപ്പിച്ച നിരക്കില്‍ നികുതി ഈടാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. താന്‍ ധനമന്ത്രി ആയിരിക്കെ ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. പ്രസ്തുത ഉത്തരവ് അനുസരിച്ച് രണ്ട് ഹെക്ടറിന് താഴെ കൈവശഭൂമിയുള്ള കര്‍ഷകര്‍ക്കു പഴയനിരക്കാണു ബാധകം. പഞ്ചായത്ത് തലത്തില്‍ 20 സെന്റ് വരെയുള്ളവര്‍ക്ക് ഒരു സെന്റിന് 40 പൈസയും രണ്ട് ഹെക്ടര്‍ വരെയുള്ളവര്‍ക്ക് സെന്റിന് 80 പൈസയുമാണ് ബാധകമായ നികുതി. എന്തുകൊണ്േടാ ഇത് നടപ്പാക്കുവാന്‍ കഴിയാതെപോയിട്ടുള്ളത് നിര്‍ഭാഗ്യകരമാണ്. ഉത്തരവിനു വിരുദ്ധമായി കര്‍ഷകരില്‍നിന്ന് ഈടാക്കിയ അധിക നികുതി തിരിച്ച് നല്‍കണമെന്ന് കെ.എം. മാണി ആവശ്യപ്പെട്ടു.


ഇക്കാര്യം താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്െടന്നും കെ.എം. മാണി അറിയിച്ചു. ബാര്‍കോഴക്കേസിലെ ഗൂഢാലോചനയുടെ ചുരുളുകള്‍ ഓരോന്നായി അഴിയുകയാണെന്നും ബാര്‍ക്കോഴക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.