കഞ്ചാവുമായി മൂന്നു വിദ്യാര്‍ഥികള്‍ പിടിയില്‍
Sunday, February 7, 2016 1:43 AM IST
വണ്ടിപ്പെരിയാര്‍: കഞ്ചാവുമായി വന്ന എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശികളായ കിരണ്‍ (20), ജനീശ്വരന്‍ (21) അഫ്രീദ് (18) എന്നിവരെ കുമളി ബസ്സ്റാന്‍ഡില്‍ വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും പിടികൂടി. തമിഴ്നാട് ഗൂഡല്ലൂരില്‍നിന്നും 150 ഗ്രാം കഞ്ചാവ് വാങ്ങി കിരണ്‍ ധരിച്ചിരുന്ന ജീന്‍സിനുളളില്‍ ഇടതുകാല്‍ മുട്ടിനു പുറകിലായി ഒളിപ്പിച്ചുവച്ച നിലയിലാണു കഞ്ചാവ് കണ്െടടുത്തത്. ഇവര്‍ സ്ഥിരമായി കഞ്ചാവ് വലിക്കാറുണ്െടന്നും ഹണീബി എന്ന സിനിമ കണ്ടാ ണു കഞ്ചാവ് വലിക്കാന്‍ ശീലിച്ചതെന്നും പറഞ്ഞു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കും.


പ്രിവന്റീവ് ഓഫീസര്‍ ഹാപ്പിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബി. രാജ്കുമാര്‍, ടി.എ. അനീഷ്, കെ. ഷനേജ്, ജോബി തോമസ്. അരവിന്ദ് വിഷ്ണു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.