എ.കെ. ആന്റണി ഉപദേശിക്കേണ്ടതു സോണിയയെ: കുമ്മനം
എ.കെ. ആന്റണി ഉപദേശിക്കേണ്ടതു സോണിയയെ: കുമ്മനം
Sunday, February 7, 2016 1:45 AM IST
പത്തനംതിട്ട: എ.കെ. ആന്റണി ഉപദേശിക്കേണ്ടതു സോണിയാ ഗാന്ധിയെയും രാഹുലിനെയുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്ര നയിച്ചെത്തിയ അദ്ദേഹം പത്തനംതിട്ടയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് സഭയും രാജ്യസഭയുടെയും സുഗമമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടുപോകാന്‍ കേന്ദ്രമന്ത്രിസഭയില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന എ.കെ.ആന്റണിക്ക് ധാര്‍മികമായ ഉത്തരവാദിത്വമുണ്ട്.


അദ്ദേഹം ഒരു ആദര്‍ശവാദിയാണെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് നിഷ്പക്ഷമായി സംഭവ വികാസങ്ങളെ വിലയിരുത്തണം. കേരളാ നിയമസഭയുടെ നടപടിക്രമങ്ങള്‍ തടസംകൂടാതെ കൊണ്ടുപോകാന്‍ സിപിഎം സഹകരിക്കണമെന്ന് പറയുന്ന അദ്ദേഹം ആദ്യമായി സിപിഎമ്മിനെയല്ല ഉപദേശിക്കേണ്ടത്. സോണിയാ ഗാന്ധിയെയും രാഹുലിനേയുമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.