ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ പാറേല്‍പള്ളി മൈതാനിയില്‍ ഇന്നാരംഭിക്കും
Tuesday, February 9, 2016 12:33 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പതിനേഴാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 13 വരെ പാറേല്‍ പള്ളി മൈതാനിയില്‍ സജ്ജമാക്കിയ പന്തലില്‍ നടക്കും. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്നതാണ് കണ്‍വന്‍ഷന്റെ ആദര്‍ശവാക്യം.

രാവിലെ ഒമ്പതുമുതല്‍ നാലുവരെയും വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പതുവരെയും രണ്ടു സെഷനുകളിലായാണു കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെ 8.45ന് ജപമാലയോടെ കണ്‍വന്‍ഷന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.30നും രാത്രി 8.30നും ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും.

ഇന്നു രാവിലെ 9.15ന് മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ.കുര്യന്‍ പുത്തന്‍പുരയുടെ മുഖ്യകാര്‍മികത്വത്തില്‍ ചങ്ങനാശേരി ഫൊറോനയിലെ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വികാരിജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ വിഷയാവതരണം നടത്തും. രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവുമുള്ള സെഷനുകളില്‍ വികാരിജനറാള്‍ മോണ്‍. മാണി പുതിയിടം വചനപ്രഘോഷണം നടത്തും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന സെഷന്റെ തുടക്കത്തില്‍ അതിരൂപതാ ചാന്‍സലര്‍ ഫാ.ടോം പുത്തന്‍കളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

നാളെ രാവിലെ 9.30ന് കുറുമ്പനാടം ഫൊറോന വികാരി റവ.ഡോ.സേവ്യര്‍ ജെ.പുത്തന്‍കളത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫൊറോനയിലെ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് റവ.ഡോ.സിറിയക് വലിയകുന്നുംപുറവും ഉച്ചകഴിഞ്ഞ് ഫാ. ജേക്കബ് ചക്കാത്തറയും വചനപ്രഘോഷണം നടത്തും. വൈകുന്നേരം 4.30ന് ഫാ.ഫിലിപ്പ് തയ്യില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആറിന് ഫാ.ജോണ്‍ മണക്കുന്നേലും രാത്രി ഏഴിന് ഫാ.ജേക്കബ് ചക്കാത്തറയും വചനപ്രഘോഷണം നടത്തും.


11ന് രാവിലെ 9.30ന് തൃക്കൊടിത്താനം ഫൊറോന വികാരി ഫാ.ചാക്കോ പുതിയാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫൊറോനയിലെ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെയും വൈകുന്നേരവും ഫാ.ഷാര്‍ലോ ഏഴാനിക്കാടും ഉച്ചകഴിഞ്ഞ് ഫാ.ജോണ്‍ മണക്കുന്നേലും വചനപ്രഘോഷണം നടത്തും. 4.30ന് ഫാ.സെബാസ്റ്യന്‍ പുന്നശേരി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 12ന് അനുരഞ്ജന ശുശ്രൂഷ, ഉപവാസദിനം. രാവിലെ 9.30ന് വികാരിജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11ന് അലക്സാണ്ടര്‍ ജേക്കബും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം ആറിനും ഫാ.ജോസഫ് പുത്തന്‍പുരയും വചനപ്രഘോഷണം നടത്തും. വൈകുന്നേരം 4.30ന് വികാരിജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

സമാപന ദിനമായ 13ന് രാവിലെ 9.30ന് നെടുംകുന്നം ഫൊറോനാ വികാരി റവ.ഡോ. ഫിലിപ്പ് നെല്‍പ്പുറപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫൊറോനയിലെ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

11ന് ടി. ദേവപ്രസാദും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം ആറിനും ബിഷപ് മാര്‍ റാഫേല്‍ തട്ടിലും വചനപ്രഘോഷണം നടത്തും. രാത്രി 7.45ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമാപന സന്ദേശം നല്‍കും.

14ന് അതിരൂപതാ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. പാറേല്‍പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.