ആധുനിക റെയില്‍വേ സൌകര്യങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
Friday, February 12, 2016 12:19 AM IST
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റേഷനില്‍ പുതിയതായി സ്ഥാപിച്ച ട്രെയിന്‍ സമയവിവരം നല്‍കുന്ന എല്‍ഇഡി ഡിസ്പ്ളേ, പുതിയ വാഹന കേന്ദ്ര പാര്‍ക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നു നിര്‍വഹിക്കും.

വൈകിട്ട് നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റേ ഷന്‍ പരിസരത്തു (സിപി സത്രം നിലനിന്നിരുന്ന സ്ഥലത്ത്) നടക്കു ന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫ റന്‍സ് വഴി കൊല്ലം റെയില്‍വേ സ്റേഷനിലെ രണ്ടാം പ്രവേശന ക വാടത്തിന്റെ ശിലാസ്ഥാപനം, എറണാകുളം ടൌണ്‍ സ്റേഷനിലെ സസ്യഭോജനശാലയുടെ ഉദ്ഘാടനം, എറണാകുളം ജംഗ്ഷന്‍ സ്റേഷനില്‍ പുതുതായി നിര്‍മിച്ച സോളിഡ് സ്റേറ്റ് ഇന്റര്‍ലോക്കിംഗ് സംവിധാന സമര്‍പ്പണവും കേന്ദ്ര റെയില്‍വേ മന്ത്രി നിര്‍വഹിക്കും.പാലക്കാടിനും പൊള്ളാച്ചിക്കും ഇടയില്‍ പുതുതായി നിര്‍മിച്ച ബ്രോഡ്ഗേജ് പാത രാഷ്ട്രത്തിന് സമര്‍പ്പിക്കല്‍


തിരുവനന്തപുരം സെന്‍ട്രലിലെ പുതിയ പ്രീപെയ്ഡ് ടാക്സി സംവിധാനം, കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള പാര്‍ക്കിംഗ് സംവിധാനം, പ്രീമിയം പാര്‍ക്കിംഗ്, പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജ് എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടും. പുതിയ റണ്ണിംഗ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം, നവീകരിച്ച ബുക്കിംഗ് ഓഫീസിന്റെ സമര്‍പ്പണം എന്നിവയും ഇതോടൊപ്പം നടക്കും.

ഇതോടൊപ്പം , പാലക്കാട് ജംഗ്ഷന്‍ സ്റേഷനില്‍ എസ്കലേറ്ററിന്റെ ഉദ്ഘാടനം, ലിഫ്റ്റുകളുടെ സമര്‍പ്പണം എന്നിവയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സുരേഷ് പ്രഭു നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.