വിദ്യാര്‍ഥി മുങ്ങിമരിച്ചു
വിദ്യാര്‍ഥി മുങ്ങിമരിച്ചു
Sunday, February 14, 2016 12:43 AM IST
ഹരിപ്പാട്: പല്ലനയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പല്ലന കുമാരകോടി ആദര്‍ശ്ഭവനില്‍ ശശി-അമ്പിളി ദമ്പതികളുടെ മകന്‍ ആദിഷാണ് (അച്ചു-11) മരിച്ചത്. പല്ലന കുമാരകോടി ആശാന്‍ സ്മാരക യുപി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്.

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്േടാടെ കുമാരകോടി പടിഞ്ഞാറേക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ താഴ്ഭാഗത്തായിരുന്നു അപകടം. മൂന്നു കൂട്ടുകാരോടൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ആദിഷ് പാലത്തിന്റ നിര്‍മാണത്തിനായി കുഴിയെടുത്തഭാഗത്തെ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്െടത്താനായില്ല. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഹരിപ്പാട്ടുനിന്നും ഫയര്‍ഫോഴ്സും തൃക്കുന്നപ്പുഴ പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ ഒന്നരമണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണു കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്നു മൃതദേഹം കണ്െടത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഏകസഹോദരന്‍: ആദര്‍ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.