നടി സേതുലക്ഷമിക്ക് പി.കെ. റോസി അവാര്‍ഡ്
നടി സേതുലക്ഷമിക്ക്  പി.കെ. റോസി അവാര്‍ഡ്
Sunday, February 14, 2016 1:22 AM IST
തിരുവനന്തപുരം: മല യാള സിനിമയിലെ ആദ്യനായിക പി.കെ. റോസിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ടാമത് പി.കെ. റോസി സ്മാരക അവാര്‍ഡിന് നടി സേതുലക്ഷമി അര്‍ഹയായി. നാടക-സീരിയല്‍-സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണു സേതുലക്ഷമിക്ക് അവാര്‍ഡു നല്‍കുന്നതെന്നു പി.കെ. റോസി സ്മാരക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 17നു വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ് ക്ളബില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് സമ്മാനിക്കും. പതിനായിരം രൂപയും പുരസ്കാരവും അടങ്ങുന്നതാണ് അവാര്‍ഡ്. പത്രസമ്മേളനത്തില്‍ സ്മാരക സമിതി പ്രസിഡന്റ് കാവല്ലൂര്‍ മധു, സെക്രട്ടറി കുന്നുകുഴി എസ്. മണി, എസ്. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.