പോലീസില്‍ പത്തു ശതമാനം വനിതാ സാന്നിധ്യം വരും: ആഭ്യന്തരമന്ത്രി
പോലീസില്‍ പത്തു ശതമാനം വനിതാ സാന്നിധ്യം വരും: ആഭ്യന്തരമന്ത്രി
Sunday, February 14, 2016 12:14 AM IST
രാമവര്‍മപുരം (തൃശൂര്‍): പോലീസ് സേനയില്‍ പത്തു ശതമാനം വനിതാസാന്നിധ്യം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വനിതകള്‍ക്കുവേണ്ടിയുള്ള പ്രത്യേക ബറ്റാലിയന്‍ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആറാമതു ബാച്ച് റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.


നിലവില്‍ 860 വനിതാ കോണ്‍സ്റബിള്‍മാരെ നിയമിച്ചുകഴിഞ്ഞതായും 300 പേരെ ഉടന്‍ റിക്രൂട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സേനയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഒരുക്കും. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തി പരിശീലനപരിപാടികളില്‍ പുതിയ ഇനങ്ങള്‍ കൊണ്ടുവന്നതുവഴി ക്രമസമാധാനപാലന രംഗത്തു നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.