പ്രവേശന പരീക്ഷയുടെ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു
Thursday, April 28, 2016 11:40 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം മെയ് മൂന്നിനകം തപാൽ വഴിയോ നേരിട്ടോ പരീക്ഷാ കമ്മീഷണർക്ക് അയയ്ക്കണം.


ഇ–മെയിൽ, ഫാക്സ് എന്നിവ മുഖാന്തിരം ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്നു ബോധ്യപ്പെട്ടാൽ ആ ചോദ്യത്തിനു വേണ്ടി നൽകിയ തുക തിരികെ നൽകുന്നതാണ്. ഉത്തരസൂചികകൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.