സ്ത്രീയുടെ മുഖം പൊള്ളി
സ്ത്രീയുടെ  മുഖം പൊള്ളി
Thursday, April 28, 2016 1:45 PM IST
ഒല്ലൂർ: വീട്ടുപറമ്പിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളിസ്ത്രീയുടെ മുഖം സൂര്യാതപത്തിൽ പൊള്ളി. മരത്താക്കര കുറുപ്പം വീട്ടിൽ കറുപ്പൂട്ടിയുടെ ഭാര്യ ശാരദ(55)യ്ക്കാണ് പൊള്ളലേറ്റത്.

ജോലിക്കിടയിൽ ഉച്ചയ്ക്കു മുഖത്തു പൊള്ളലേറ്റതിനെതുടർന്ന് ഒല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ സൂര്യാതപമാണെന്നു സ്‌ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.