കണിച്ചുകുളങ്ങര ദേവസ്വം: വെള്ളാപ്പള്ളി പാനലിന് വൻ വിജയം
Friday, April 29, 2016 1:11 PM IST
ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി നടേശൻ നയിച്ച പാനലിനു വൻ വിജയം. ഔദ്യോഗക പാനലിലെ 15 പേരും തിരഞ്ഞെടുക്കപ്പെട്ടു. 17 സ്‌ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നതെങ്കിലും രണ്ടു പേർ എതിരില്ലായിരുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണു ദേവസ്വം വൈസ് പ്രസിഡന്റ്. മറ്റ് ഭാരവാഹികളായി പി.കെ.ധനേശൻ പൊഴിക്കൽ(സെക്രട്ടറി), വി.കെ. മോഹനദാസ് വെളീപ്പറമ്പിൽ(ജോ.സെക്രട്ടറി), കെ.കെ. മഹേശൻ(ട്രഷറർ), കെ.വി.കമലാസനൻ പുത്തൻതറയിൽ(ശാന്തി കുടുംബം), അനിൽബാബു കൊച്ചുകുട്ടൻ തെക്കേമഠത്തിൽ, എം.പീതാംബരൻ കൊച്ചുതോട്ടുങ്കൽ, സി.എസ്. സ്വാമിനാഥൻ ചള്ളിയിൽ, പി.എസ്. ഉഷാർ പുത്തൻവെളി, പി.സി. വാവക്കുഞ്ഞ് പരുത്തിക്കാട്(കമ്മിറ്റി അംഗങ്ങൾ).

സ്കൂൾ മാനേജരായി ഡി.രാധാകൃഷ്ണൻ കളത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ കമ്മിറ്റിയിലേക്കു പി.പ്രകാശൻ പെരിഞ്ഞാറയ്ക്കൽ, പി.ശിവാനന്ദൻ തുരുത്തേവെളി, കെ.വി.വിജയൻ ആയില്യം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പുതുക്കാട്ട് കുടുംബാംഗം പി.ജി.പവിത്രനും പടവൂർ കുടുംബാംഗം ജയപ്രകാശപണിക്കരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.


ദേവസ്വം പ്രസിഡന്റായി തുടർച്ചയായി 51 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ വിജയം ചരിത്രനേട്ടമാണ്. 1964 വരെയുള്ള കാലഘട്ടങ്ങളിൽ ക്ഷേത്രത്തിൽ നിലനിന്നിരുന്ന വേലപടയണി അവസാനിപ്പിച്ച് ആറാട്ട് ഉത്സവം നടത്തണമെന്ന ആവശ്യമുയർത്തിയാണ് വെള്ളാപ്പള്ളി നടേശൻ മത്സരരംഗത്തേക്കു വരുന്നത്. തുടർന്നുള്ള കാലങ്ങളിൽ ആറാട്ട് ഉത്സവക്കാരും പടയണിക്കാരും തമ്മിലായിരുന്നു മത്സരം.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 12,335 വോട്ടർമാരിൽ 9,217 പേർ വോട്ടു ചെയ്തു. വെള്ളാപ്പള്ളി നടേശന് 7,940 വോട്ട് ലഭിച്ചു. പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിച്ച ഋഷി ചാരങ്കാട്ടിന് 781 വോട്ട് മാത്രമേ നേടാനായുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.