കരുണയുടെ സ്പർശവുമായി ഡിഎഫ്സി; വീടിനു തറക്കല്ലിട്ടു
കരുണയുടെ സ്പർശവുമായി ഡിഎഫ്സി; വീടിനു തറക്കല്ലിട്ടു
Friday, April 29, 2016 1:26 PM IST
കാളികാവ് (മലപ്പുറം): കരുണാ സ്പർശവുമായി ദീപിക ഫ്രണ്ട്സ് ക്ലബ് പുതിയ ചരിത്രമെഴുതുന്നു. താമരശേരി രൂപത ഡിഎഫ്സിയുടെ നേതൃത്വത്തിലാണ് നിർധന കുടുംബത്തിനായി വീടൊരുങ്ങുന്നത്. കാളികാവ് ഇവടകയിലെ അരിമണലിൽ കണ്ണാമടമറ്റത്തിൽ തങ്കമ്മ എന്ന പാവപ്പെട്ട വിധവയ്ക്കു വീടുവച്ചു നൽകാനുള്ള ഡിഎഫ്സിയുടെ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ഡിഎഫ്സി നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

വീടില്ലാത്തവർക്കു മാത്രമേ അതിന്റെ ദുഃഖം അറിയുകയുള്ളൂ അതു മറ്റുള്ളവർക്കു മനസിലാക്കാൻ കഴിയുന്നതിനേക്കാൾ തീവ്രമാണ്. കാരുണ്യവർഷത്തിൽ രൂപതയുടെ സമ്പൂർണ ഭവനപദ്ധതിക്കു ഡിഎഫ്സിയുടെ പ്രവർത്തനവും സഹകരണവും കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. താമരശേരി രൂപതാ ഡിഎഫ്സി ഏറ്റെടുത്തിട്ടുള്ള ഈ പ്രവർത്തനം മറ്റു ഡിഎഫ്സി ഘടകങ്ങളും ഏറ്റെടുത്തു മുന്നോട്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതുവഴി ദീപികയുടെ പ്രകാശം എല്ലാ മേഖലകളിലേക്കും കടന്നുചെല്ലും. വീടുവയ്ക്കുന്നതിനു സാമ്പത്തിക സഹായം നൽകിയ ഡിഎഫ്സി രൂപതാ ട്രഷറർ കൂടിയായ മാത്യു സെബാസ്റ്റ്യനെയും സ്‌ഥലം സംഭാവന നൽകിയ അവിരാച്ചൻ പള്ളിവാതുക്കലിനെയും ബിഷപ് അനുമോദിച്ചു.

<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ30ളൃീിേബെരഹൗയ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ചടങ്ങിൽ ഡിഎഫ്സി സംസ്‌ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി ഫാ. ഡോമിനിക് തൂങ്കുഴി, ഇടവക വികാരി ഫാ.ജോസഫ് അരഞ്ഞാണി ഓലിക്കൽ, ഡിഎഫ്സി രൂപത പ്രസിഡന്റ് അഡ്വ.വി.ജെ. ജോർജ് വട്ടുകളം, രൂപതാ ട്രഷറർ മാത്യു സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. ഡിഎഫ്സി താമരശേരി രൂപതാ കോ–ഓർഡിനേറ്റർ ഫാ.സായി പാറൻകുളങ്ങര സ്വാഗതവും ദീപിക എജിഎം (സർക്കുലേഷൻ) ഡി.പി. ജോസ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജർ ഫാ.ജോയ്സ് വയലിൽ, കപ്പൂച്ചിൻ ആശ്രമ സുപ്പീരിയർ ഫാ. ഡിജൻ, ഫാ.റോജി മുരിങ്ങയിൽ, അവിരാച്ചൻ പള്ളിവാതുക്കൽ, കോഴിക്കോട് യൂണിറ്റ് സർക്കുലേഷൻ മാനേജർ പ്രിൻസി ജോസ്, ആന്റോ നെല്ലിശേരി, സിബി വയലിൽ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.