ബാബുവിനു വോട്ട് ചോദിച്ച് സുധീരൻ തൃപ്പൂണിത്തുറയിൽ
ബാബുവിനു വോട്ട് ചോദിച്ച് സുധീരൻ തൃപ്പൂണിത്തുറയിൽ
Monday, May 2, 2016 1:13 PM IST
കൊച്ചി: ഇടതു മുന്നണി രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗം കാമോത്ത് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ ക്രിയാത്മകമായി വിമർശിക്കാൻ ഒന്നുമില്ലാത്ത സിപിഎം നേതാക്കൾ പച്ച നുണ പ്രചരിപ്പിക്കുകയാണ്.

ബിജെപി മുക്‌ത ഭാരതം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന കോൺഗ്രസ് അവരുമായി സഖ്യമുണ്ടാക്കി എന്നു പറയുന്നതു ജനം വിശ്വസിക്കില്ല. കേരളത്തിന്റെ അതിർത്തി വിട്ടാൽ സിപിഎമ്മിന്റേത് അവസരവാദപരമായ നിലപാടാണെന്നും സുധീരൻ ആരോപിച്ചു.


ആലപ്പുഴ ജില്ലയിൽ പലേത്തും സിപിഎം ബിജെപിയുമായി സഖ്യമുണ്ടാക്കി. ബിഡിജെഎസിലൂടെ ബിജെപി ബന്ധത്തിനുള്ള ശ്രമത്തിലാണു സിപിഎം നേതാക്കൾ. രാജ്യത്തെ വീണ്ടും പ്രാകൃതമായ ഇരുണ്ട കാലഘട്ടത്തിലേക്കു കൊണ്ടുപോകാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. ടിവി പരസ്യങ്ങളിലും പോസ്റ്ററിലും ഹോർഡിംഗുകളിലും വി.എസും പിണറായിയും കോടിയേരിയും മാത്രമേയുള്ളൂ. സിപിഐ അടക്കമുള്ള കക്ഷികളെ അപമാനിച്ചു.

നിയോജക മണ്ഡലം ഭംഗിയായി നോക്കുന്ന കെ. ബാബു ജനപ്രതിനിധികൾക്കു മാതൃകയാണെന്നു സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.