കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്നു സരിത എസ്. നായർ
കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്നു സരിത എസ്. നായർ
Tuesday, May 3, 2016 1:06 PM IST
കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്കുമെതിരേ കൂടുതൽ തെളിവുകൾ നൽകാൻ സന്നദ്ധയാണെന്നു കാട്ടി സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായർ സോളാർ കമ്മീഷനിൽ ഹർജി നൽകി. ഇന്നലെ അഭിഭാഷകൻ മുഖേനയാണ് സരിത ഹർജി നൽകിയത്. ടെലിവിഷൻ ചാനലിലൂടെ പുറത്തുവന്ന കത്തിന്റെ പൂർണരൂപം കമ്മീഷനിൽ ഹാജരാക്കുമെന്ന് ഹർജിയിൽ പറയുന്നു.

കുടുംബത്തിനും കുട്ടികൾക്കും പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഇതുവരെ കത്ത് കൈമാറാതിരുന്നത്. എന്നാൽ, ഇപ്പോൾ അവരുടെ പിന്തുണയോടെയാണ് കത്ത് കൈമാറാൻ ഉദ്ദേശിക്കുന്നത്. കമ്മീഷനിൽ നൽകിയ മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയും ഹാജരാക്കുമെന്നും ഹർജിയിൽ പറയുന്നു. വീഡിയോ, ഓഡിയോ തെളിവുകൾ കമ്മീഷനിൽ ഹാജരാക്കുമെന്ന് സരിതയുടെ അഭിഭാഷകൻ സി.ഡി. ജോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കമ്മീഷനിൽ നൽകിയ മൊഴികളിലെ വ്യക്തതയ്ക്കുവേണ്ടി കൂടുതൽ വിശദീകരണം നൽകും. ഈ മാസം 13ന് തെളിവുകൾ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാർ കമ്മീഷനിൽ സരിതയുടെ മൊഴി എടുക്കൽ പൂർത്തിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.